Government of Kerala

Non-Resident Keralites Affairs Department


The NORKA Roots Directors Scholarship Scheme is a joint venture between NORKA Roots Directors and the NORKA Department of NRIs to provide financial assistance for higher education to the children of financially backward NRIs as part of their commitment to the NRI community which has made a significant contribution to the economic growth of the State.
view instructions >


Last Date of Submission of Application is 31.12.2023

സ്കോളർഷിപ്പ് പദ്ധതി 2023-24


സംസ്ഥാനത്തിൻറെ സാമ്പത്തിക വളർച്ചയ്ക്ക് ഗണ്യമായ സംഭാവന നൽകിയ പ്രവാസി സമൂഹത്തോടുള്ള പ്രതിബദ്ധതയുടെ ഭാഗമായി സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പ്രവാസി മലയാളികളുടെ മക്കൾക്കും തിരികെയെത്തിയ പ്രവാസികളുടെ മക്കൾക്കും ഉന്നത വിദ്യാഭ്യാസത്തിനു ആവശ്യമായ സാമ്പത്തിക സഹായം നൽകുന്നതിനായി പ്രവാസിമലയാളികളായ നോർക്കാ റൂട്ട്സ് ഡയറക്ടർമാരും നോർക്ക വകുപ്പും ചേർന്ന് നടപ്പാക്കുന്ന പദ്ധതിയാണ് നോർക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പ് പദ്ധതി.

യോഗ്യതകൾ

  1. കുറഞ്ഞത് രണ്ടു വർഷമായി വിദേശത്ത് ജോലി ചെയ്യ്തുവരുന്ന ഇ .സി .ആർ കാറ്റഗറിയിൽ ഉൾപ്പെട്ട പ്രവാസി കേരളീയരുടെ മക്കൾക്കും ,രണ്ടു വർഷമെങ്കിലും വിദേശത്ത് ജോലി ചെയ്യ്ത് തിരികെ എത്തി കേരളത്തിൽ താമസമാക്കിയവരുടെ (മുൻ പ്രവാസികളുടെ )മക്കൾക്കുമാണ് ഈ പദ്ധതിപ്രകാരമുള്ള സ്കോളർഷിപ്പുകൾ ലഭിക്കുക
  2. മേൽ സൂചിപ്പിച്ച വിഭാഗത്തിൽ തിരികെ നാട്ടിലെത്തിയ പ്രവാസികളുടെ വാർഷിക വരുമാനം രണ്ടു ലക്ഷം രൂപയിൽ അധികരിക്കാൻ പാടില്ല.
  3. ഒരു പ്രവാസിയുടെ രണ്ടു കുട്ടികൾക്ക് വരെ ഈ പദ്ധതിയിൻ കീഴിൽ സ്കോളർഷിപ്പ് നൽകുന്നതാണ് .
Annexure 1 - Certificates to be issued by Head of the institution Annexure 2 - PARENT’S/GUARDIAN’S DECLARATION Annexure 3 - Certificate by Gazetted Officer(For Returnee NRK) Documents to be enclosed with the application Eligible Course List

സ്കോളർഷിപ്പ് പദ്ധതി സംബന്ധിച്ച വിശദാംശങ്ങൾ


  1. ഈ പദ്ധതിയുടെ അനൂകൂല്യം ലഭിക്കുന്നതിനുള്ള അധികാരപരിധിയിൽപെടുന്നത് പ്രൊഫഷണൽ ബിരുദത്തിനും ബിരുദാനന്തര തലത്തിലും നിർദിഷ്ട കോഴ്സുകളിൽ ആദ്യ വർഷം പഠിക്കുന്ന തെരഞ്ഞെടുക്ക പ്പെടുന്ന അപേക്ഷകരാണ് .തൊഴിൽ മേഖലകളിലുള്ള അപേക്ഷകർ ഈ പദ്ധതിയുടെ പരിധിയിൽ ഉൾപ്പെടുന്നതല്ല.
  2. പഠിക്കുന്ന കോഴ്സിനുവേണ്ട യോഗ്യത പരീക്ഷയിൽ (യൂണിവേഴ്സിറ്റി /ബോർഡ് പരീക്ഷയിൽ )ലഭിക്കുന്ന മാർക്കിൻറെ അടിസ്ഥാനത്തിലാണ് സ്കോളർഷിപ്പ് നൽകുക
  3. പഠിക്കുന്ന കോഴ്സിനുവേണ്ട നിശ്ചിത യോഗ്യത പരീക്ഷയിൽ കുറഞ്ഞത് 60 ശതമാനം മാർക്ക് കരസ്ഥമാക്കിയവർക്കായിരിക്കും സ്കോളർഷിപ്പിന് അപേക്ഷിക്കുന്നതിനുള്ള അർഹത.
  4. കേരളത്തിലെ സർവ്വകലാശാലകൾ അംഗീകരിച്ച കോഴ്സുകൾക്കും അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ റെഗുലർ കോഴ്സുകൾക്ക് പഠിക്കുന്നവർക്കുമായിരിക്കും സ്കോളർഷിപ്പ് നൽകുന്നത്.
  5. ഒരാൾക്ക് വിദ്യാഭ്യാസകാലത്ത് ഒരു പ്രാവശ്യം മാത്രമേ സ്കോളർഷിപ്പിന് അർഹതയുണ്ടായിരിക്കുകയുള്ളൂ.
  6. തുല്യമായ മാർക്കോ ഗ്രേഡോ വരികയും അതിൽ ഒരാളെ മാത്രം തെരഞ്ഞെടുക്കേണ്ട സാഹചര്യം വരുകയും ചെയ്യുന്ന പക്ഷം വരുമാനം കുറഞ്ഞയാൾക്കായിരിക്കും മുൻഗണന.വരുമാനവും/ മാർക്ക് / ഗ്രേഡ് തുല്യമായി വരുകയാണെങ്കിൽ ,യോഗ്യത കോഴ്സിന്റെ പ്രധാന വിഷയത്തിൽ ലഭിച്ച മാർക്കിനെ അടിസ്ഥാനപ്പെടുത്തിയിരിക്കും മുൻഗണന നിശ്ചയിച്ചിരിക്കുന്നത്.
  7. നോർക്ക റൂട്ട്സ് സ്കോളർഷിപ്പ് പദ്ധതിയുടെ മാനദണ്ഡം മെരിറ്റ് മാത്രമായിരിക്കും.
  8. തെറ്റായ വിവരങ്ങളോ രേഖകളോ ഹാജരാക്കുന്ന അപേക്ഷകരെ ഈ പദ്ധതിയുടെ അനൂകൂല്യം ലഭിക്കുന്നതിന് പരിഗണിക്കുന്നതല്ല.തെറ്റായ വിവരങ്ങളോ രേഖകളോ ഹാജരാക്കിയാണ് അനൂകൂല്യം കൈപറ്റിയതെന്ന് ബോധ്യപ്പെടുന്നപക്ഷം ടി അപേക്ഷകരിൽ നിന്നും തുക 15 ശതമാനം പലിശ സഹിതം തിരിച്ചടിക്കുന്നതിന് നടപടി സ്വീകരിക്കുന്നതാണ്.അങ്ങനെയുള്ള അപേക്ഷകരെ ഭാവിയിൽ ഇതുപോലെയുള്ള ധനസഹായം കൈപറ്റുന്നതിൽ നിന്നും മാറ്റി നിർത്തുന്നതാണ്.
  9. തെരഞ്ഞെടുക്കുന്ന ഗുണഭോക്താക്കളുടെ സേവിങ്ങിസ് ബാങ്ക് അക്കൗണ്ട് മുഖേനയാണ് സ്കോളർഷിപ്പ് തുക വിതരണം ചെയ്യുന്നത്.
  10. ഓരോ കോഴ്‌സിനും 15000 രൂപയായിരിക്കും സ്കോളർഷിപ്പ് തുക